Newsperseconds.com

ഒയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ സ്ത്രീയെകുറിച്ച് സൂചന

Capture

കൊല്ലം: ഒയൂരില്‍ ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലെ സ്ത്രീയെകുറിച്ച് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഞെക്കാട്ടെ വാടകവീട്ടില്‍ പൊലീസ് പരിശോധന നടന്നുവരികയാണ്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

കുട്ടിയെ ഫോട്ടോ കാണിച്ച് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. ചിട്ടിയുള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നയാളാണ് സ്ത്രീ. ഇതും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ദിവസങ്ങളായിട്ട് ഈ വീട്ടില്‍ ആളില്ല എന്നാണ് ഉടമ പറഞ്ഞിരിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Share this Article

Leave a Comment