ആലപ്പുഴയില്‍ ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി മാതാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശോഭയാണ് മകന് മഹേഷിനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
മകന് മഹേഷിനെ മണ്ണെണ്ണ ഒഴിച്ച് ശോഭ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാന്‍ ശോഭ ശ്രമിച്ചതില്‍ വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.
ഉടനെ തന്നെ ഇരുവരെയും ആശുപതിയില്‍ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല. ശോഭ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.