മാനന്തവാടി: രാഹുല്‍ ഗാന്ധിയുടെ മാനന്തവാടി സന്ദര്‍ശനത്തിനിടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ വീഴ്ച. പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി. കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുന്നില്‍ വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങള്‍ മാനന്തവാടിക്ക് വച്ചുപിടിച്ചു.
പക്ഷേ, രാഹുല്‍ ഗാന്ധി സഞ്ചരിച്ച കാര്‍ പോയത് നേരെ റസ്റ്റ് ഹൌസിലേക്കായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൌസില്‍ എത്തിയെങ്കിലും ഇറങ്ങിയില്ല. കുറച്ചു നേരം വാഹനം റസ്റ്റ് ഹൌസില്‍ നിര്‍ത്തിയിടുകയും തുടര്‍ന്ന് പൈലറ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുല്‍ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെടുകയും ചെയ്യുകയായിരുന്നു.