യുപി: റെയില്‍വേ ആശുപത്രിയിലെ ഡോക്ടര്‍ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് എത്തിയാണ് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മിര്‍സാപൂര്‍ സ്വദേശിയായ അരുണ്‍ കുമാര്‍ സിംഗ് (45) ഭാര്യ അര്‍ച്ചന (40), മകന്‍ ആരവ് (4), മകള്‍ ആരിബ (12) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിംഗ് തന്റെ കുട്ടികളെ കൊല്ലുന്നതിന് മുമ്പ് അബോധാവസ്ഥയിലാക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചതായി പോലീസ് പറയുന്നു. കുട്ടികളെയും ഭാര്യയെയും കൊന്നതിന് ശേഷം അരുണ്‍ കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഞായറാഴ്ചയാണ് കുടുംബത്തെ അവസാനമായി കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു.