തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് തലസ്ഥാന നഗരിയില്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രതിഷേധം ശക്തമാകുന്നു. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുക. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും സംഘര്‍ഷവുമാണ് നടക്കുന്നത്.
നവകേരള സദസിന് നാളെ സമാപനം കുറിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുളള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കേസെടുത്തതില്‍ പേടിച്ചുപോയെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷമാണുണ്ടായത്.