Newsperseconds.com

ഡിജിപിയുടെ വീട്ടിലേക്ക് നടന്ന മഹിളമോര്‍ച്ച പ്രതിഷേധം; സുരക്ഷാവീഴച വന്നതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Capture

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്ക് നടന്ന മഹിളമോര്‍ച്ച പ്രതിഷേധത്തില്‍ സുരക്ഷാവീഴച വന്നതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ആര്‍എഫിലെ പൊലീസുകാരായ മുരളീധരരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ സുരക്ഷാവീഴചയിലാണ് ബാറ്റാലിയന്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. സുരക്ഷാവീഴ്ച വന്നതിനെ തുടര്‍ന്നാണഅ മൂന്നു പേരെയും സസ്‌പെന്റ് ചെയ്തത്.

Share this Article

Leave a Comment