കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വ്വീസ് നടത്തിയ റോബിന്‍ ബസിനെ വീണ്ടും പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് രണ്ടാം തവണയാണ് റോബിന്‍ ബസ് അധികൃതര്‍ തടയുന്നത്. മൂവാറ്റുപുഴയില്‍ വെച്ചാണ് റോബിന്‍ ബസിനെ ആര്‍ടിഒ തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി.
പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. എന്നാല്‍, ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോര്‍വാഹന വകുപ്പ് സര്‍വീസ് തുടരാന്‍ അനുവദിച്ചു. നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.