കൊച്ചി: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കും. താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ മാതാപിതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേ സമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ക്ക് എന്ത് പറയാനുണ്ടെങ്കിലും കേള്‍ക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന് വന്ദനദാസിന്റെ മാതാപിതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കേസ് സിബി ഐക്ക് വിടണമോയെന്ന് കോടതി ആരാഞ്ഞു. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും പതിനെട്ടിന് ഹൈക്കോടതി വാദം കേള്‍ക്കും.