Newsperseconds.com

തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഷഹാനയുടെ കുടുംബം നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും

Capture

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. ഷഹാനയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സമരം. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഷഹാനയുടെ കുടുംബം ആരോപിക്കുന്നത്. ഷഹാന മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പോലീസിന് പിടികൂടാനാവാത്തതില്‍
ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

22കാരിയായ ഷഹാന ഭര്‍തൃവീട്ടില്‍ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹാനയുടെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവുമാണ് കേസിലെ പ്രതികള്‍. നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹസമരം.

Share this Article

Leave a Comment