Newsperseconds.com

മുസ്‌ലിം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Untitled design (19)

സിപിഐഎമ്മിൻ്റെ പലസ്തീന്‍ ഐക്യദ്ധാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്‌ലിം ലീഗിന്റെ മറുപടിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ലീഗും ജ്യേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമാണ്. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും ചില അഭിപ്രായ വ്യത്യാസങ്ങൾ മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

ഇടതുമുന്നണി ദുര്‍ബലമാണ്. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളീയം പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണ്. എഐസിസിയെ പരാതി അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുൽ പ്രതികരിക്കേണ്ടെന്നാണ് തീരുമാനം. ആര്യാടന്‍ ഫൗണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെക്കുറിച്ച് കെപിസിസി നിലപാട് അദ്ധ്യക്ഷന്‍ വ്യക്തമാക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Share this Article

Leave a Comment