ജനുവരി 26ന് നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തിയേക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടിയും മാറ്റിവെച്ചേക്കും.
ജി-20 ഉച്ചകോടിക്കിടെയാണ് റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി പങ്കെടുക്കാൻ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. എന്നാൽ ഇന്ത്യ ക്ഷണിച്ചെങ്കിലും വരാമെന്ന ഉറപ്പ് ജോ ബൈഡൻ നൽകിയിരുന്നില്ല. ഇതിനു പിന്നാലെ ഇന്തോ-പെസഫിക് മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള ക്വാഡ് ഉച്ചകോട് ജനുവരി 27-ന് ഉച്ചകോടി നടത്താനായിരുന്നു ധാരണ. എന്നാൽ, ഈ ഉച്ചകോടിയിലും ജോ ബെെഡൻ പങ്കെടുത്തേക്കില്ല.
ബൈഡനുപുറമേ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവരും റിപ്പബ്ലിക് ദിന പരേഡിന് അതിഥികളായെത്തില്ലെന്നാണ് സൂചന.