Newsperseconds.com

ചികിത്സ തേടിയെത്തിയ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി

Capture

കല്‍പ്പറ്റ: ചികിത്സ തേടിയെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.

സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

സംഭവം നടന്നത് 2020 ഒക്ടോബര്‍ 23നായിരുന്നു. ചികിത്സക്ക് വേണ്ടി എത്തിയ പതിനെട്ടുകാരിക്ക് നേരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Share this Article

Leave a Comment