Newsperseconds.com

അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല; മുഹമ്മദ് റിയാസ്

Capture

കണ്ണൂര്‍: റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടത് മന്ത്രിയല്ലെന്നും ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പ്രതികരിച്ചു.

അതേ സമയം, വാഹനത്തിന്റെ കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നാണ് കലക്ടറും പോലീസും അറിയിച്ചത്. മന്ത്രിക്ക് ഇതില്‍ യാതൊരു വിധ റോളില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കി തെറ്റായ വാര്‍ത്തകള്‍ പടച്ചപ വിടരുതെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസ് വാഹനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കാനായി മാവൂരിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനമായിരുന്നു മന്ത്രി ഉപയോഗിച്ചത്. വിപിന്‍ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് മന്ത്രിക്ക് നല്‍കിയിരുന്നത്.

Share this Article

Leave a Comment