എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യമെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ മൂല്യങ്ങളും പുരോഗതിയും ഐക്യവുമെല്ലാം പങ്കു വെയ്ക്കുകയാണ് സനാതന ധര്‍മ്മ പരിഷത്തിന്റെ ദേശീയ അധ്യക്ഷന്‍ ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമാധികാര രാജ്യമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ജനുവരി 26 ന് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നത്.
ഇന്ത്യ അതിജീവിക്കുന്ന വെല്ലുവിളികളും ഭാവി കെട്ടിപ്പടുക്കുന്നതിന്റെ കൂട്ടായ പരിശ്രമത്തിന്റെ പ്രധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എല്ലാ വര്‍ഷവും രാജ്യത്തെ പൗരന്മാര്‍ മഹത്വത്തോടും ഉത്സാഹത്തോടും കൂടി ഈ ദിവസം ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആഘോഷങ്ങളില്‍ സൈനിക, സാംസ്‌കാരിക ഘോഷയാത്രകള്‍ക്ക് കിട്ടുന്ന സ്വീകാര്യത വലുതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും രാജ്യത്തിന്റെ കൂട്ടായ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നതിന് പ്രചോദനം നല്‍കുകയും ചെയ്തു.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അഭിമാനമുണ്ടെന്നും ഡോ. രാജീവ് മേനോന്‍ പറഞ്ഞു. കൂടാതെ, രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്കിടയില്‍ ലക്ഷ്യബോധവും ഐക്യവും വളരണമെന്നും നല്ലൊരു നാളെയെ വാര്‍ത്തെടുക്കുന്നതില്‍ നാം ഓരോരുത്തരും പങ്കുവെക്കുന്ന ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.