തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവം വീട്ടില്‍ നിന്ന് നടത്താന്‍ ശ്രമിച്ചതിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. യുട്യൂബ് നോക്കി ഭാര്യയുടെ പ്രസവം സാധാരണ പ്രസവമാക്കി നടത്താനാണ് നയാസ് ശ്രമിച്ചത്. എന്നാല്‍ പ്രസവത്തിനിടെ ഭാര്യയും കുഞ്ഞും മരിക്കുകയായിരുന്നു.
ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേര്‍ക്കണമോ എന്നും കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതിനാണ് ശിഹാബിന്റെ പേരില്‍ പോലീസ് കേസെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.