Newsperseconds.com

രണ്ട് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പ്രതി ഹസ്സന്‍കുട്ടി കറങ്ങിനടന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന അപകടകാരിയായ പ്രതിയെന്ന് പോലീസ്

Capture

തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസ്സന്‍കുട്ടിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്. ഇയാള്‍ കറങ്ങിനടന്ന് ലക്ഷ്യബോധമില്ലാതെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന അപകടകാരിയായ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മോഷണക്കേസും പോക്‌സോ കേസുമടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതിയായ ഹസ്സന്‍കുട്ടി തട്ടുകടയിലാണ് ജോലി. റോഡരുകിലും ബീച്ചിലുമാണ് ഇയാള്‍ കിടന്നുറങ്ങുന്നത്. ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയാണെന്നുമാണ് പ്രതി പറയുന്നത്. എന്നാല്‍ പ്രതി പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പോലീസ് പറയുന്നത്.

അതേ സമയം, കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും ധരിച്ചിരുന്നത്. അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങളാണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയില്‍വേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഹസ്സന്‍കുട്ടിയിലേക്ക് പോലീസെത്തിയത്. ഉടുതുണി കൊണ്ട് പുതച്ച് മൂടിയാണ് ഇയാള്‍ നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.

Share this Article

Leave a Comment