ഇടുക്കി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹത്തോട് യുഡിഎഫുകാര്‍ കാട്ടിയത് അനാദരവ് എന്ന് സഹോദരന്‍ സുരേഷ്. പ്രതിഷേധം രാഷ്ട്രീയ സമരമാക്കി മാറ്റിയതില്‍ യോജിക്കാനാവില്ല. സര്‍ക്കാര്‍ കൂടെ നിന്നിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമുണ്ടെന്നും ഇന്ദിരയുടെ കുടുംബം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ രാഷ്ട്രീയമായിട്ടാണ് കണ്ടത്. നാട്ടുകാരുടെ പ്രതിഷേധം അവരുടെ വികാരമായിട്ടാണ് കാണുന്നത്. ഞങ്ങളുടെ സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. എന്നാല്‍ സമരം സംഘര്‍ഷഭരിതമാക്കുമെന്നും രാഷ്ട്രീയമായി കാണുമെന്നും ഒരിക്കലും കരുതിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതും മറ്റും അറിഞ്ഞിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഇനി പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്താക്കി.