Newsperseconds.com

മണ്ണാര്‍ക്കാട് ചെറുപുഴ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു

Capture

പാലക്കാട്: മണ്ണാര്‍ക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്. നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെര്‍പ്പുളശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്.

ഇതോടെ മൂന്നാമത്തെ ആളാണ് ഒരേ സ്ഥലത്ത് മുങ്ങി മരിക്കുന്നത്. ബാദുഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപതിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൂന്ന് പേരും ഒരേ കുടുംബത്തിലെ കുട്ടികളാണ്. ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതില്‍ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയില്‍ മുങ്ങിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന കടവല്ല ഇതെന്ന് വാര്‍ഡ് മെമ്പര്‍ അനസ് പറഞ്ഞു.

Share this Article

Leave a Comment