Newsperseconds.com

പാലക്കാട് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Capture

പാലക്കാട്: കാട്ടാന അക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനായ എ വി മുകേഷ് (34) ഷൂട്ടിനിടെ മരിച്ചത്. മുകേഷ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ന് രാവിലെ മലമ്പുഴ കൊട്ടേക്കാട് ആണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു എ വി മുകേഷും റിപ്പോര്‍ട്ടറും എത്തിയത്. കാട്ടാന പാഞ്ഞടുത്തപ്പോള്‍ ഓടുന്നതിനിടെ മുകേഷ് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

Share this Article

Leave a Comment