Newsperseconds.com

സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

Capture

മുതിര്‍ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ പേട്ട ആനയറ വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്റേര്‍ഡിലും ഇന്ത്യന്‍ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിടുന്നു.
അമ്മ : പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവര്‍ത്തക, ഡല്‍ഹി) മക്കള്‍: ആദിത്പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാര്‍ഥി, പുനൈ), സഹോദരങ്ങള്‍: ബൃന്ദ (ഫിനാന്‍സ് മാനേജര്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്), ബിജോയ് (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍, സൗദി).

Share this Article

Leave a Comment