Newsperseconds.com

കെ.എസ് ഹരിഹരന്‍ പൊതുവേദിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കാനാവില്ല; ഖേദപ്രകടനം സ്വാഗതം ചെയ്യുന്നു; വിഡി സതീശന്‍

Capture

കെ.എസ് ഹരിഹരന്‍ പൊതുവേദിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കാതെ യുഡിഎഫ്. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും യുഡിഎഫ് അറിയിച്ചു.

കെ.എസ് ഹരിഹരന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പിഴവ് ബോധ്യപ്പെട്ട് നിര്‍വാജ്യം ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരന്റെ നിലപാടിനെ മാനിക്കുകയും സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റ് പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും യുഡിഎഫ് അറിയിച്ചു.

സിപിഐഎം വര്‍ഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയില്‍ യുഡിഎഫ് നടത്തിയ ജനകീയ ക്യാംപയിനിലാണ് ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമര്‍ശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും വേദിയില്‍ ഉണ്ടായിരുന്നു.

 

Share this Article

Leave a Comment