Newsperseconds.com

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം

Capture

കോഴിക്കോട്: പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. ഇന്ന് രാത്രി 8.15 നാണ് സംഭവം.

വൈകിട്ട് മുതല്‍ ഒരു സംഘം വീടിനു പരിസരത്ത് ചുറ്റിതിരിയുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് ഹരിഹരന്‍ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരന്‍ വെളിപ്പെടുത്തി.

സിപിഐഎം വര്‍ഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയില്‍ യുഡിഎഫ് നടത്തിയ ജനകീയ ക്യാംപയിനില്‍ ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമര്‍ശം. ഈ സംഭവുമായി ബന്ധപ്പെട്ടാണ് അക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്.

Share this Article

Leave a Comment