Newsperseconds.com

പാളത്തില്‍ വിള്ളല്‍; നേത്രാവതി എക്‌സ്പ്രസ്സ് രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്; സമയോചിത ഇടപെടല്‍ നടത്തിയ പാളം പരിശോധകന് 25,000 രൂപ പാരിതോഷികം

Capture

മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് ഒഴിവായത് വലിയൊരു ദുരന്തത്തില്‍ നിന്ന്. പാളം പരിശോധകന്റെ സമയോചിത ഇടപെടല്‍ മൂലമാണ് അപകടം ഒഴിവായത്. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ ഉണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.

പാളത്തിലൂടെ ആദ്യം കടന്നു പോകേണ്ടത് നേത്രാവതി എക്‌സ്പ്രസ്സായിരുന്നു. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കണ്‍ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇതുവഴി കടന്നുപോകേണ്ട വണ്ടികള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിടുകയുമായിരുന്നു. വിള്ളല്‍ കണ്ടെത്തിയതിനും ദുരന്തം ഒഴിവാക്കിയതിനും പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Share this Article

Leave a Comment