Newsperseconds.com

ആറ്റിങ്ങലില്‍ ജോയ്ഫുള്‍ അല്ല കാര്യങ്ങള്‍; പ്രകാശം പരത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്

Capture

ആറ്റിങ്ങലില്‍ അവസാനറൗണ്ട് വോട്ടെണ്ണുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയെ പിന്നിലാക്കി അടൂര്‍ പ്രകാശ് വിജയക്കൊടി പാറിച്ചു. എല്‍ഡിഎഫിന് ഇതുവരെ ലഭിച്ചത് കേരളത്തില്‍ ആലത്തൂര്‍ മണ്ഡലം മാത്രമാണ്. ആറ്റിങ്ങലില്‍ ഓരോ സെക്കന്റിലും ലീഡ് നില മാറിമറിയുകയാണ്. അടൂര്‍പ്രകാശ് 1708 വോട്ടുകള്‍ക്കാണ് വി ജോയിയെ തോല്‍പ്പിച്ചത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ആറ്റിങ്ങലിലെ ഫലം വന്നത്. ചെറിയ ലീഡിന്റെ വ്യത്യാസത്തിലാണ് അടൂര്‍ പ്രകാശ് വിജയക്കൊടി പാറിച്ചത്. വി ജോയ് ഒപ്പത്തിനൊപ്പം ലീഡ് പിടിച്ചെങ്കിലും മുന്നിലെത്താന്‍ കഴിഞ്ഞില്ല. ഇടത് ഉറപ്പു വരുത്തിയ മണ്ഡലവും യുഡിഎഫ് പിടിച്ചെടുത്തു.

Share this Article

Leave a Comment