തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോര്‍ന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് എംവി ഗോവിന്ദന്‍. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി മാറിയെന്ന് വേണം കരുതാന്‍. കേന്ദ്രത്തെ വിമര്‍ശിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടാതായാല്‍ ഇതിനപ്പുറവും നടക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നുപറഞ്ഞതുകൊണ്ട് കാര്യമുണ്ടോ?. തോറ്റു. ഇനി എന്താണ് വേണ്ടത്. നമ്മള്‍ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാല്‍ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേര്‍ക്ക് കൊടുക്കേണ്ട കുടിശിക, പെന്‍ഷന്‍ നമുക്ക് കൊടത്തുതീര്‍ക്കാനായിട്ടില്ല. തോല്‍വിയെ സംബന്ധിച്ചുള്ള കൃത്യമായി മനസിലാക്കി പഠിച്ച് തിരുത്തി മുന്നോട്ടേക്ക് പോകും’- ഗോവിന്ദന്‍ പറഞ്ഞു.