Newsperseconds.com

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടപ്പിക്കും; കൊച്ചിയിലും നൈറ്റ് ലൈഫിന് നിയന്ത്രണം

Capture

കൊച്ചി: മാനവീയം വീഥിയിലെ കൂട്ടത്തല്ല് വിവാദമാകുമ്പോള്‍ കൊച്ചി തൃക്കാക്കരയിലും നൈറ്റ് ലൈഫിന് പിടി വീഴുന്നു. അര്‍ദ്ധരാത്രികളിലെ തട്ടുകടകളും ഭക്ഷണങ്ങളും ഇനി ആസ്വദിക്കാന്‍ കഴിയില്ല. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം.
ലഹരി മരുന്ന് വില്‍പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു.

കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ളവ രാത്രി 11 ന് അടക്കാന്‍ തീരുമാനമായത്. വ്യാപാരി ഹോട്ടല്‍ സംഘടന പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം. അടുത്ത നഗരസഭാ കൗണ്‍സിലില്‍ തീരുമാനം അംഗീകരിച്ച ശേഷം നടപ്പാക്കും.

Share this Article

Leave a Comment