കേരളത്തെ രാജ്യത്തിന്റെ നെറുകെയിലെത്തിച്ച വിഴിഞ്ഞം പദ്ധതിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. രാജ്യത്തിന്റെ സമുദ്ര സമ്പത്ത് വ്യവസ്ഥയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് മോദിസര്‍ക്കാര്‍ കേരളത്തിനായി നടപ്പിലാക്കിയത്. കേരളത്തിന്റെ വികസനമാണ് മോദിസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നതിനുള്ള വലിയ ഉദാഹരണമാണ് വിഴിഞ്ഞം. സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ ഇന്ന് നടക്കുന്ന ഉദ്ഘാടനത്തിന് എല്ലാ വിധ ആശംസകളും ആര്‍.സി രാജീവ്ദാസ് അറിയിച്ചു. കേരളത്തിനായി നിരവധി പദ്ധതികളാണ് മോദിസര്‍ക്കാര്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പി പി പി മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ കാത്തിരുന്നാണ് കോടികണക്കിനു രൂപയുടെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. വിഴിഞ്ഞത്ത് ചരിത്രമുഹൂര്‍ത്തതിനാണ് ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
2014 മെയ് മാസത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷമാണ് മുടങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതിക്ക് തിരിതെളിഞ്ഞതെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ ഭാരതത്തിലെ മറ്റു വന്‍ തുറമുഖങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയില്‍ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. രാജ്യത്തെ ആഴമേറിയ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം. നിലവില്‍ കൊളംബോയില്‍ ഒട്ടേറെ പോര്‍ട്ടുകളില്‍ നിന്നു കപ്പലുകള്‍ എത്തുന്നതിനാല്‍ കൊച്ചി ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് ചരക്കുമാറ്റത്തിനായി ദിവസങ്ങള്‍ കാത്തു കിടക്കേണ്ട സ്ഥിതിയുണ്ട്. ഇവ ഒഴിവാക്കാനും വിഴിഞ്ഞത്തിന്റെ വരവിലൂടെ സാധിക്കും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വമ്പന്‍ തുറമുഖ സാധ്യതകളിലേക്കു പലരും വിരല്‍ചൂണ്ടിയ വിഴിഞ്ഞം തീരത്ത് തുറമുഖ പദ്ധതി ഒരു പതിറ്റാണ്ടിനിപ്പുറം യാഥാര്‍ഥ്യമാവുകയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
2015ല്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് കേരളം കണ്ടതാണ്. ഇത് പദ്ധതിയുടെ വേഗത്തിലുള്ള മുമ്പോട്ടു പോക്കിന് ഏറെ സഹായിച്ചെന്നതില്‍ തര്‍ക്കമില്ല. കേന്ദ്ര സര്‍ക്കാരുമായി മികച്ച ബന്ധമുള്ള അദാനിയെ പദ്ധതി നടത്തിപ്പിലേക്ക് എത്തിച്ചത് മോദിസര്‍ക്കാരാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാരും പദ്ധതിയിലേക്ക് അദാനിയും വന്നതാണ് വിഴിഞ്ഞം പദ്ധതിയെന്ന പ്രൊജക്ട് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. വിഴിഞ്ഞം പദ്ധതിയുമായി മുമ്പോട്ടു പോകാനുള്ള വഴി വിശാലമാക്കിയത് മോദി സര്‍ക്കാര്‍ ആണെന്നത് വസ്തുതയാണ്. പല രാഷ്ട്രീയ നേതൃത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളും നിലപാടില്ലായ്മയും കാരണം അരനൂറ്റാണ്ട് നീണ്ടുപോയ പദ്ധതിയാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതെന്നും ഈ നിമിഷത്തില്‍ അഭിമാനമാണെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണ് ഇത്തരത്തിലൈാരു പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളജനതയുടെ കൈ പിടിച്ചുയര്‍ത്തര്‍ത്താനുള്ള എല്ലാ പദ്ധതികള്‍ക്കും മോദി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് പിന്നാലെ ആരോഗ്യമേഖലയില്‍ കേരളത്തിന്റ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ എയിംസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം തന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിലൂടെയെല്ലാം കൂടുതല്‍ തൊഴില്‍സാധ്യതകളാണ് സംസ്ഥാനത്ത് വരാന്‍ പോകുന്നത്. വാണിജ്യ വ്യവസായ മേഖലയില്‍ കരുത്തുറ്റ മുന്നേറ്റമാണ് വരാനിരിക്കുന്നത്. വികസന നേട്ടങ്ങളില്‍ ആരോഗ്യസംരക്ഷണം, കാര്‍ഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും കേരളം രാജ്യത്തിനു തന്നെ അഭിമാനകരമായ രീതിയില്‍ മുന്നേറുകയാണെന്ന് ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് പാരമ്പര്യത്തനിമയിലൂന്നിയ കര്‍മപദ്ധതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് തന്നതാണ്. ഇവിടത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കേരളത്തിന്റെ പാരമ്പര്യത്തനിമയെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളും മോദി സര്‍ക്കാര്‍ കൊണ്ടുവരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ലെന്നും ആര്‍.സി രാജീവ്ദാസ് കൂട്ടിച്ചേര്‍ത്തു.