Newsperseconds.com

ആറ് സോണുകളായി തിരച്ചില്‍ ഊര്‍ജിതം; കൂടുതല്‍ പ്രതീക്ഷ; തെര്‍മല്‍ ഇമേജിങ് സഹായകരം

Capture

വയനാട്ടിലെ ദുരന്തമുഖത്ത് നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്.

മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

ചൂരല്‍മല താഴ്വാരത്ത് നടക്കുന്നത് അഞ്ച് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന. 200ല്‍ അധികം പേരെ കാണാനില്ലെന്നാണ് നിഗമനം. തെര്‍മല്‍ ഇമേജിങ് സഹായകരം. അഞ്ച് ഏക്കറോളമാണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്നത്. പ്രദേശവാസികളുടേയും അഭിപ്രായം പരിഗണിച്ചാണ് പരിശോധന നടത്തുന്നത്.

Share this Article

Leave a Comment