Newsperseconds.com

വയോധികര്‍ക്ക് കൈത്താങ്ങായി ‘ഹാപ്പിവോയ്‌സ്’; സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയവുമായി ചേര്‍ന്ന് വയനാടിനു വേണ്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കും; ഫൗണ്ടര്‍ ഡോ.രാജീവ് മേനോന്‍

Untitled 1

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ഒറ്റപ്പെട്ടു പോയ വയോധികര്‍ക്ക് കൈത്താങ്ങായി ‘ഹാപ്പിവോയ്‌സ് ‘. വയോജനങ്ങള്‍ക്കായി സമഗ്രമായ സര്‍ക്കാര്‍ പദ്ധതി നടപ്പാവുന്നത് വരെ വയനാട്ടില്‍ തന്നെ അവരെ പാര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഹാപ്പിവോയ്‌സ് എന്‍ജിഒ യുടെ ലക്ഷ്യം. വൃദ്ധജനങ്ങള്‍ക്കാവശ്യമായ കൗണ്‍സിലിങ്, ആരോഗ്യ പരിരക്ഷ കൂട്ടിരുപ്പ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഹാപ്പി വോയ്‌സ് ഒരുക്കുന്നതായിരിക്കും. കഴിഞ്ഞ കോവിഡ് കാലത്തും പ്രളയ കാലത്തും ഹാപ്പി വോയ്‌സ് ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വയോധികരുടെ ആരോഗ്യ പരിരക്ഷയും ക്ഷേമവും ഹാപ്പി വോയ്‌സ് ഉറപ്പുവരുത്തും. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയവുമായി ചേര്‍ന്ന് വയനാടിനു വേണ്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുമെന്ന് ഹാപ്പിവോയ്‌സ് ഫൗണ്ടര്‍ ഡോ.രാജീവ് മേനോന്‍ പറഞ്ഞു.

വയനാടിനായി പല ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ എത്തുന്നുണ്ടെങ്കിലും വയോധികര്‍ക്കായി പ്രത്യേക പദ്ധതികള്‍ ഇതുവരെ വിഭാവനം ചെയ്തിട്ടില്ല. പുനരധിവാസ ഘട്ടത്തില്‍ ദുരിതബാധിത പ്രദേശത്ത് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഹാപ്പി വോയ്‌സ് പ്രതിജ്ഞാബദ്ധരാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
വായനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമറിഞ്ഞ് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുവാന്‍ ഹാപ്പിവോയ്‌സ് മുന്‍കൈ എടുക്കുമെന്നും ദുരിതബാധിതര്‍ക്ക് വേണ്ട എല്ലാ മാനസിക പിന്തുണയും നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment