Newsperseconds.com

ലൈംഗികാതിക്രമ ആരോപണം; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്

Untitled 1

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തില്‍ പറയുന്നു. ലൈംഗികാരോപണത്തില്‍ കുറച്ച് മുമ്പാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖ് രാജിവെച്ചത്.

പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ റൂമിലേക്ക് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാല്‍ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളില്‍ പിടിച്ചു. തുടര്‍ന്ന് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ റൂമില്‍ നിന്ന് ഞാന്‍ ഇറങ്ങി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഓഡിഷനായിട്ടാണ് ശ്രീലേഖ എത്തിയതെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നടിയോട് മോശമായി താന്‍ പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

 

Share this Article

Leave a Comment