Newsperseconds.com

പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് കെപിസിസി

Untitled 1

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് കെപിസിസി. അര്‍ഹതയില്ലാതെ അധികാരത്തില്‍ അള്ളിപ്പിടിച്ച് ഇറങ്ങി പോകണമെന്നും സര്‍ക്കാരിന്റെ തനിനിറം പുറത്ത് കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കോണ്‍സ്റ്റബിളാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്ഐക്കാരന്‍ കന്റോണ്‍മെന്റ് പൊലീസ് ജിജോയാണ്. സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് കുട്ടികളെ അടിച്ച് തീര്‍ത്തത്. പാര്‍ട്ടിക്കാരായ പൊലീസുകാരെ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ സമരത്തെ നേരിടുന്നത്,’ അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment