Newsperseconds.com

കവിയൂര്‍ പൊന്നമ്മയ്ക്ക് അനുശോചനമറിയിച്ച് പ്രമുഖ താരങ്ങള്‍; കളമശേരിയില്‍ പൊതുദര്‍ശനം 9 മുതല്‍, സംസ്‌കാരം ഇന്ന്

Untitled 1

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ കവിയൂര്‍ പൊന്നമ്മയ്ക്ക് ഇന്ന് നാടിന്റെ യാത്രാമൊഴി. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ അമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തും. സംസ്‌കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ നടക്കും.

എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. 1965ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ 20 കാരിയായ പൊന്നമ്മ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു.1965ല്‍ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി. നാടകത്തിലൂടെ പൊന്നമ്മ സിനിമ ലോകത്തിലേക്ക് എത്തുന്നത്. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്.

Share this Article

Leave a Comment