Newsperseconds.com

പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരം; മുഖ്യമന്ത്രി പിണറായിവിജയന്‍ മറുപടി പറയണം; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍

Untitled 1

എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍. മുഖ്യമന്ത്രിക്കെതിരെ പിവി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ വസ്തുതാപരമെങ്കില്‍ അത് തെളിയിക്കേണ്ടതുണ്ട്. സിപിഎമ്മും സര്‍ക്കാറും ആരോപണങ്ങളില്‍ വെട്ടിലായിരിക്കുകയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്നും ആരോപണ വിധേയരാണ് അന്വേഷണ സംഘമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. കേരളത്തിലെ സകല രാഷ്ട്രീയ നേതാക്കളേയും കടന്നാക്രമിച്ചാണ് അന്‍വറിന്റെ പത്രസമ്മേളനം. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയന്‍ മാറിനില്‍ക്കുകയും അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ ആവശ്യപ്പെട്ടു.

തൃപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് സി.പി.എം ന് സംഭവിക്കാന്‍ പോകുന്നത്. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിനേയും സര്‍ക്കാറിനേയും വെല്ലുവിളിക്കുന്ന ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണ്ണ കടത്തില്‍ പോലീസ് നടത്തുന്ന കള്ളക്കളിക്ക് തെളിവായി ചില വീഡിയോ പ്രദര്‍ശിപ്പിച്ചിട്ടും മുഖ്യമന്ത്രിയും പോലീസും പലരെയും സംരക്ഷിക്കുകയാണ്. സത്യം പുറത്ത് വരണമെങ്കില്‍ കൃത്യമായ അന്വേഷണം നടക്കണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാര്‍ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ചെങ്കിലും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഇരുവരും പരാജയപ്പെട്ടുവെന്നാണ് അന്‍വറിന്റെ വാര്‍ത്തസമ്മേളനങ്ങളില്‍ മനസ്സിലാവുന്നത്. ആരോപണം ഉയര്‍ന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയാണ്. ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയുള്ള എഡിജിപിക്ക് സ്വര്‍ണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നുമാണ് എംഎല്‍എ പറയുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ഒന്നും ചെയ്യില്ല എന്നത് ബാക്കിനില്‍ക്കുന്ന ചോദ്യമാണ്. കേരളത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയും ആണോ എന്ന ചോദ്യത്തിന് സമൂഹത്തിനാകെ മറുപടി നല്‍കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment