Newsperseconds.com

ജനവിധിക്കായി കാത്തിരിപ്പ്; മൂന്ന് മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു

Untitled 1

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആത്മവിശ്വാസം ഒട്ടും കൈവിടാതെ പ്രതീക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍. വയനാട് അഞ്ച് ടേബിളുകളിലായാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത്. പാലക്കാട് പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ പത്ത് വോട്ടിന്റെ ലീഡുമായി കൃഷ്ണകുമാര്‍ മുന്നിലാണ്. ചേലക്കരയില്‍ യു ആര്‍ പ്രദീപ് 30 വോട്ടുകളുമായി മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകാളാണ് ആദ്യമെണ്ണുന്നത്. പത്ത് മണിയോട് കൂടി ആര്‍ക്കാണ് ജയമെന്ന കാര്യത്തില്‍ ഏകദേശ വ്യക്തത വരും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍.

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടവും എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാഹുല്‍ഗാന്ധി പിന്മാറിയതിന് പകരം യുഡിഎഫിന് വേണ്ടി സഹോദരി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്. ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് ചേലക്കരയില്‍ മത്സരരംഗത്തുള്ളത്.

Share this Article

Leave a Comment