Newsperseconds.com

വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്നതോടെ ആളുകള്‍ സ്വീകരിച്ചു; ഇനിയുള്ള കാലം ബാപ്പൂജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരും; ഫേസ്ബുക്ക് കുറിപ്പുമായി സന്ദീപ് വാര്യര്‍

Untitled 1

കോഴിക്കോട്: പതിറ്റാണ്ടുകള്‍ ജയിലില്‍ അടക്കപ്പെട്ട് പുറത്തെത്തുമ്പോള്‍ പ്രിയപ്പെട്ടവരെ കാണാന്‍ ഏതൊരു മനുഷ്യനും ഓടിനടക്കുമെന്ന് സന്ദീപ് വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും കാലം താന്‍ ആരെയാണോ അകറ്റാന്‍ ശ്രമിച്ചത് അവര്‍ തന്നെയാണ് തന്നെ സ്‌നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യര്‍ കുറിച്ചു. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തില്‍ പകര്‍ത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കള്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരില്‍ ഒരാളായി താന്‍ കഴിഞ്ഞോളാമെന്നും സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാന്‍ സമ്മതിക്കാത്ത മലയാളി സമൂഹത്തിന്റെ കഥ ലോഹിതദാസ് സേതുമാധവന്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ച്, വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന തന്നെ ആളുകള്‍ സ്വീകരിച്ചുവെന്നും അവര്‍ തന്നെ സ്‌നേഹത്തോടെയാണ് നോക്കി കണ്ടതെന്നുമാണ് സന്ദീപ് കുറിച്ചു. ഇനിയുള്ള കാലം താന്‍ ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരുമെന്നും കുറിപ്പിലുണ്ട്. ‘വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നല്‍കുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമര്‍ശിക്കുന്ന ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലാ’യെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Article

Leave a Comment