കൽപ്പാത്തി രഥോത്സവത്തിൽ രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് മോണിറ്ററിങ് സമിതി. എന്നാൽ എഴുന്നള്ളത്തിന് ആനകളെ ഉപയോഗിക്കുന്നതിന്നതിന് വിലക്കില്ല.
അതേസമയം മോണിറ്ററിങ് സമിതിയിടെ തീരുമാനത്തിനെതിരെ ഗ്രാമവാസികൾ രംഗത്തെത്തി. മോണിറ്ററിങ് സമിതിയുടെ നിർദേശം അംഗീകരിക്കില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
കഴിഞ്ഞ വർഷവും ആനയെ രഥം തള്ളാൻ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാല്‍ നിർദേശം മറികടന്ന് കഴിഞ്ഞ വർഷം ആനയെ കൊണ്ട് രഥം തള്ളിച്ചു. കഴിഞ്ഞ രഥോത്സവത്തിൽ രഥം തള്ളിയ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയ്ക്ക് ചെവിക്ക് പരിക്ക് പറ്റിയിരുന്നു. ഇക്കാരണത്താലാണ് ഈ വര്‍ഷം രഥം തള്ളാൻ ആനകളെ ഉപയോഗിക്കരുതെന്ന് ജില്ലാ തല മോണിറ്ററിങ് സമിതി തീരുമാനിച്ചത്