Newsperseconds.com

ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ ? എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

Nss

കോട്ടയം: ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ മറ്റ് മതങ്ങളും പിന്തുടരുന്നുണ്ട്. അതിനെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്. ക്ഷേത്രത്തില്‍ ഉടുപ്പ് ധരിച്ച് പ്രവേശനം സംബന്ധിച്ചാണ്. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രിയെന്നാണ് അത്. അവരെല്ലാം കൂടി തീരുമാനിച്ചു ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഇടാതെ കയറാമെന്ന്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇവിടെ ക്രൈസ്തമതവിഭാഗങ്ങളുണ്ട്. അവരുടെ ആചാരമനുസരിച്ച് ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ ഒക്കെയില്ലേ? പക്ഷേ അത് അവരുടെ ആചാരമനുസരിച്ച് ഉള്ളതാണ്. മുസ്ലീം സമുദായത്തിനുണ്ട് അവരുടെ വസ്ത്രധാരണത്തിലായാലും മറ്റുള്ളതിലുമെല്ലാം. ഓരോ നടപടിക്രമങ്ങളുണ്ട്. അതിനെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ. ഇല്ലല്ലോ യെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

Share this Article

Leave a Comment