Newsperseconds.com

കളിക്കുന്നതിനിടയില്‍ അഴുക്കുചാലില്‍ വീണ് മൂന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Untitled 1

ചെന്നൈ: കളിക്കുന്നതിനിടയില്‍ അഴുക്കുചാലില്‍ വീണ് മൂന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് വിഴുപ്പുറം ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പഴനിവേല്‍ ശിവശങ്കരി ദമ്പതികളുടെ മകള്‍ ലിയ ലക്ഷ്മിയാണ് മരിച്ചത്. അഴുക്കുചാലിന് മുകളിലെ ഇരുമ്പ് കവര്‍ അഴിഞ്ഞുവീണതിനെ തുടര്‍ന്ന് കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടന്‍ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്നത് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് മറച്ചു വെച്ചതായി ആരോപണങ്ങളുണ്ട്. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ചെന്നൈ-ട്രിച്ചി ദേശീയ പാത ഉപരോധിക്കുകയും സ്‌കൂള്‍ ഉപരോധിക്കുകയും ചെയ്തു.

Share this Article

Leave a Comment