കാസര്‍കോട്: നവകേരള സദസ്സില്‍ നിന്ന് യുഡി എഫ് മാറി നിന്നത് ജനങ്ങളെ അപമാനിക്കുന്നതിനു തുല്ല്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സദസ് ബഹിഷ്‌കരിച്ചതില്‍ തീര്‍ച്ചയായും പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നിരാശയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്കെത്തുന്നതെന്ന് പി രാജീവും വ്യക്തമാക്കി.
എന്നാല്‍ നവ കേരള സദസിന്റെ ആദ്യ ദിനം വന്‍ വിജയമായെന്നാണ് വിലയിരുത്തല്‍. രണ്ടാം ദിനമായ ഇന്ന് ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. റസ്റ്റ് ഹൗസിലാണ് യോഗം കൂടുക.