Newsperseconds.com

തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കണം; ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

Capture

പത്തനംതിട്ട: ശബരിമലയിലെ തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടി തീര്‍ത്ഥാടന കേന്ദ്രത്തെ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. പല സംഭവങ്ങളും മനപൂര്‍വ്വം നടത്തുന്ന പോലെയാണ്. ചില മാധ്യമങ്ങളോട് തീര്‍ത്ഥാടകരില്‍ ചിലര്‍ പറയുന്നത് ഇല്ലാത്ത കാര്യങ്ങളാണ്. എരുമേലിയില്‍ എത്തിയവര്‍ വെള്ളം, ഭക്ഷണം, ശൗചാലയം എന്നിവ ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. അവിടെ അത്തരമൊരു പ്രശ്നമില്ല. അത് ബോധപൂര്‍വ്വം വിളിപ്പിക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ശബരിമല സന്ദര്‍ശനത്തിനിടെ പറഞ്ഞു.

രാഷ്ട്രീയവും ദൈവ വിശ്വാസവും തമ്മില്‍ മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടി കൂട്ടിക്കുഴക്കുകയാണ്. രാജ്യത്തെ മഹത്തായ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. വിമര്‍ശനത്തോട് അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം തീര്‍ത്ഥാടകരുടെ എണ്ണം കൂടുതല്‍ തന്നെയാണ്. പക്ഷേ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Share this Article

Leave a Comment