ആലപ്പുഴ: കായംകുളത്ത് നവകേരള സദസ് നടക്കുന്നതിന്റെ അടുത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് നിര്‍ദേശം. വേദിയുടെ 50 മീറ്റര്‍ അകലെയുള്ള ഇറച്ചിക്കടകളാണ് മൂടിയിടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വിചിത്രമായ നിര്‍ദേശത്തില്‍ നാട്ടുകാരും വ്യാപാരികളും ചോദ്യം ചെയ്ത് രംഗത്തെത്തി. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
കൂടാതെ, കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇതില്‍ കടുത്ത പ്രതിഷേധവുമായി കച്ചവടക്കാര്‍ രംഗത്തെത്തി. ഒരു ദിവസം കച്ചവടം എങ്ങനെ ഇല്ലാതാക്കാന്‍ പറ്റുമെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്.