Newsperseconds.com

വൈഗ കൊലപാതക കേസ്; അച്ഛന്‍ സനുമോഹന്‍ കുറ്റക്കാരനെന്ന് കോടതി

Capture

കൊച്ചി: പത്തുവയസുകാരി വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹന്‍ കുറ്റക്കാരനെന്ന് കോടതി വിധി പ്രഖ്യാപിച്ചു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിധി. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30നാണ് പ്രഖ്യാപിക്കുക.

കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്. അമ്മാവന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വൈഗയെ കൊണ്ടു പോയത്.

Share this Article

Leave a Comment