എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും തുടരും. സദസ്സിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തുറ കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. അതേസമയം, പിണറായി വിജയൻ്റെ നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നടത്തുമെന്ന് കോൺഗ്രസിൻ്റെ ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വെല്ലുവിളി ഉയർത്തി.
തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനമാണ് വേദി. കുന്നത്തുനാട് മണ്ഡലത്തിലേത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനത്തും വൈകിട്ട് നാലിന് നടക്കും. നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും.
ഇതിനിടെ ഇന്നലെ പാലാരിവട്ടത്ത് നവകേരള ബസ്സിനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശീയത്. അഞ്ച് യൂത്ത് കോണ്‍ഗ്രസസ് പ്രവര്‍ത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയാണ് കരിങ്കൊടി വീശീയത്. മുളന്തുരുത്തിയിലും കരിങ്കൊടി വീശി. 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.