തിരുവനന്തപുരം: കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും പെട്ടെന്ന് നല്‍കിയില്ലെങ്കില്‍ ഔട്‌ലറ്റുകള്‍ പൂട്ടിയിടേണ്ടി വരുമെന്ന് സപ്ലൈകോ മുന്നറിയിപ്പ്. വിപണിയില്‍ വില മാറുന്നതിന് അനുസരിച്ച് സബ്‌സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം. അടുത്ത മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്നേക്കും.
അതേ സമയം, വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. ക്രിസ്മസ് ചന്തയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന ഉറച്ച നിലപാടിലാണ്.