Newsperseconds.com

ശബരിമലയില്‍ ഭക്തതിരക്ക് തുടരുന്നു; 10-ാം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ്ങ് സംവിധാനം ഉണ്ടാകില്ല

Capture

പത്തനംതിട്ട: ശബരിമലയില്‍ ഭക്തതിരക്ക് തുടരുമ്പോള്‍ ഈ മാസം 10-ാം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ്ങ് സംവിധാനം ഉണ്ടാകില്ല. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 50000 ആയും 15 ന് ബുക്കിങ്ങ് 40000 ആയും കുറച്ചു. പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ്ങും ഉണ്ടാകില്ല.

അതേ സമയം, അരവണ ടിന്നുകളുടെ ക്ഷാമം മൂലം ഒരു ഭക്തന് അഞ്ച് ടിന്‍ അരവണ മാത്രം നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മകരവിളക്കിന് മുന്നേ എത്തുന്ന ഭക്തര്‍ മകര ജ്യോതി ദര്‍ശനവും കഴിഞ്ഞേ മലയിറങ്ങാറുള്ളൂ. ഇത് മുന്‍കൂട്ടി കണ്ടാണ് 14, 15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂബുക്കിങ്ങ് പരിമിതപ്പെടുത്തിയത്.

Share this Article

Leave a Comment