തിരുവനന്തപുരം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്റെ കൈ അപകടത്തില്‍ അറ്റു വീണു. തിരുവനന്തപുരത്ത് നിന്ന് പൂണെയ്ക്ക് പോയ നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തില്‍പെട്ടത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങിക്കാനിറങ്ങിയതായിരുന്നു യാത്രക്കാരനായ രവി. പിന്നീട് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ട്രെയിനില്‍ നിന്ന് ഇയാള്‍ പ്ലാറ്റ്‌ഫോമിലേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കൈ കുടുങ്ങി അറ്റുപോകുകയായിരുന്നു. ഉടന്‍ തന്നെ രവിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.