Newsperseconds.com

വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ലുലുഗ്രൂപ്പുമെത്തി

Capture

ഇടുക്കി: വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടി കര്‍ഷകരെ സഹായവുമായി ലുലുഗ്രൂപ്പ്. നടന്‍ ജയറാമിന്റെ സഹായത്തിനു പിന്നാലെയാണ് ലുലു ഗ്രൂപ്പും സഹായവുമായെത്തിയത്. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണം ലുലു ഗ്രൂപ്പ് നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി കുട്ടികള്‍ക്ക് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയറാമിനെ കൂടാതെ മമ്മൂട്ടി ഒരു ലക്ഷവും പൃഥിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മന്ത്രിമാരായ ജെ ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ കുട്ടികളുടെ വീട് സന്ദര്‍ശിച്ചു.

വാര്‍ത്ത കണ്ടപ്പോള്‍ തകര്‍ന്നു പോയെന്നും സമാന അനുഭവം നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും അത് കൊണ്ടാണ് മാത്യുവിന്റെയും ജോര്‍ജിന്റെയും വീട്ടിലെത്തിയതെന്നും നടന്‍ ജയറാം പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്ക് കൃഷ്ണഗിരിയില്‍ നിന്ന് പശുക്കളെ വാങ്ങാന്‍ പറ്റും എന്നും ജയറാം കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി നടന്‍ ചെക്ക് കൈമാറുകയായിരുന്നു. കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവരുടെ 13 പശുക്കളാണ് ഒറ്റ ദിവസം കൊണ്ട് ചത്തു വീണത്. കുടുംബത്തിന്റെ വരുമാന മാര്‍ഗം ഇതോടെ നഷ്ടമാകുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് നടന്‍ ജയറാം എത്തുകയായിരുന്നു.

Share this Article

Leave a Comment