Newsperseconds.com

നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ

Capture

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസറ്റിട്ടത്. എന്നാല്‍ മന്ത്രിയുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലിദ്വീപ് തള്ളി. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മാലദ്വീപിന്റെ പ്രസ്താവന.

മോദി കഴിഞ്ഞ ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലുമെല്ലാം സന്ദര്‍ശനം നടത്തിയിരുന്നു.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലിദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ഇന്ത്യ കടുത്ത അതൃപ്തിയാണ് പ്രഖ്യാപിച്ചത്.

Share this Article

Leave a Comment