Newsperseconds.com

ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

Capture

ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുക്മ-ബിജാപൂര്‍ അതിര്‍ത്തിയിലെ തെക്കല്‍ഗുഡെം ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോബ്രയുടെ 201 ബറ്റാലിയനിലെയും സിആര്‍പിഎഫിന്റെ 150 ബറ്റാലിയനിലെയും ഒരു സംഘം ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിക്കുന്നതിനായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. 2021ല്‍ 23 ജവാന്‍മാര്‍ കൊല്ലപ്പെട്ട അതേ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞു.

Share this Article

Leave a Comment