ബെംഗളൂരു കഫേ സ്ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടിന് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് രാമേശ്വരം കഫേ. മാര്‍ച്ച് രണ്ടിനാണ് ഇവിടെ സ്‌ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ ഐഇഡിയണ് സ്‌ഫോടനത്തിന് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. 2022-ല്‍ മംഗളുരുവിലുണ്ടായ സ്‌ഫോടനവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് എന്‍ഐഎ. സ്ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് മുമ്പ് ഒരാള്‍ ബാഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്.